പോർട്ടൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എഫ്സി പോർട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം എർലിംഗ് ഹാലൻഡാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. 47-ാം മിനിറ്റിലും 90+1-ാം മിനിറ്റിലുമാണ് ഹാലൻഡ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാമതാണ് സിറ്റി.